ആരോഗ്യനില മോശമായ പൗരനെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു

മസ്‌കത്ത്: ആരോഗ്യനില മോശമായ ഒമാൻ പൗരനെ പ്രതിരോധ മന്ത്രാലയം (MoD) മുസന്ദം ഗവർണറേറ്റിൽ നിന്ന് മസ്‌കറ്റ് ഗവർണറേറ്റിലേക്ക് മാറ്റി.

“ഒമാനിലെ റോയൽ എയർഫോഴ്‌സിന്റെ ഹെലികോപ്റ്ററുകളിലൊന്ന് ഗുരുതരാവസ്ഥയിലായ കുട്ടിയെ മെഡിക്കൽ സഹായത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. മുസന്ദം ഗവർണറേറ്റിലെ ഖസബ് ഹോസ്പിറ്റലിൽ നിന്ന് മസ്‌കറ്റ് ഗവർണറേറ്റിലെ ഖൗല ഹോസ്പിറ്റലിലേക്ക് ആവശ്യമായ വിദഗ്ധ ചികിത്സക്ക് വേണ്ടി ആശുപത്രിയിലേയ്ക്ക് മാറ്റിയാതായി മന്ത്രാലയം അറിയിച്ചു.