മസ്കറ്റ്: സാമൂഹിക സുരക്ഷയും പരിമിത വരുമാനക്കാരുമായ കുടുംബങ്ങളിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് സ്കൂൾ ബാഗും ഭക്ഷണവും നൽകുന്ന പദ്ധതി നടപ്പാക്കാൻ വിദ്യാഭ്യാസ, സാമൂഹിക വികസന മന്ത്രാലയങ്ങളിൽ സംയുക്ത തീരുമാനം.
“സാമൂഹിക സുരക്ഷയുള്ള കുടുംബങ്ങളിലെ പൊതു സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും ഭക്ഷണവും നൽകുന്നതിനുള്ള സംരംഭം നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ, സാമൂഹിക വികസന മന്ത്രാലയങ്ങളിൽ നിന്ന് ഒരു സംയുക്ത സംഘം രൂപീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഡോ. മദീഹ ബിൻത് അഹമ്മദ് അൽ ഷൈബാനിയ മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചു.” ഒമാൻ വാർത്താ ഏജൻസി അറിയിച്ചു.