മസ്കത്ത്: കഞ്ചാവ് കൈവശം വെച്ചതിന് പ്രവാസിയെ ഒമാൻ കസ്റ്റംസ് അറസ്റ്റ് ചെയ്തു. അതേസമയം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ സൈക്കോട്രോപിക് ഗുളികകൾ പിടികൂടുകയും ചെയ്തു.
മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട് കസ്റ്റംസ് വലിയ അളവിലുള്ള സൈക്കോട്രോപിക് ഗുളികകൾ പിടിച്ചെടുത്തു. ട്രമഡോൾ, ഡയസെപാം, യാത്രക്കാരുടെ ലഗേജ് പരിശോധനയ്ക്കിടെ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ ഒരു ഏഷ്യൻ വംശജനെ പിടികൂടിയാതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചു.