മസ്കത്ത്: ഒമാൻ സുൽത്താനേറ്റിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചതിന് 21 വിദേശികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.
“ഏഷ്യൻ പൗരന്മാരായ 21 നുഴഞ്ഞുകയറ്റക്കാരെ മൂന്ന് ബോട്ടുകളിലായി സഹം കോസ്റ്റ് ഗാർഡ് പോലീസ് അറസ്റ്റ് ചെയ്തു. അവർക്കെതിരായ നിയമനടപടികൾ പൂർത്തിയായിവരികയാണ്.” ഒമാൻ പോലീസ് അറിയിച്ചു.