അനധികൃത സ്വർണ്ണക്കച്ചവടം; മത്ര വിലായതിലെ പ്രവാസികളുടെ വീട്ടിൽ റെയ്ഡ് 

അനധികൃതമായി വാണിജ്യ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്ന പ്രവാസികളുടെ വീട്ടിൽ മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി റെയ്ഡ് നടത്തി. മത്ര വിലായത്തിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഇവിടെ അനുമതിയില്ലാതെ സ്വർണ്ണ വിൽപ്പന നടത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.

സ്വർണ്ണാഭരണങ്ങൾ നിർമ്മിക്കുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങൾ ഇവിടെ നിന്നും കണ്ടെത്തി. ഇവ വളരെയധികം അപകട സാധ്യത ഉള്ളവയാണ്. ഇവരുടെ വീട് അടച്ചു പൂട്ടുവാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടു. കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.