മസ്കത്ത്: മുസന്ദം ഗവർണറേറ്റിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് പേരെ കോസ്റ്റ് ഗാർഡ് പൊലീസ് ബോട്ട് പിടികൂടി.
“470 കിലോഗ്രാമിലധികം കറുപ്പ്, സൈക്കോട്രോപിക് ഗുളികകൾ, ഹാഷിഷ് എന്നിവ കടത്താൻ ശ്രമിക്കുന്നതിനിടെ ഏഷ്യൻ പൗരത്വമുള്ള മൂന്ന് കള്ളക്കടത്തുകാരെ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് ബോട്ടുകൾ ഒമാനി ടെറിട്ടോറിയൽ കടലിൽ നിന്ന് പിടികൂടി. അവർക്കെതിരെ നിയമ നടപടികൾ പൂർത്തിയാക്കി വരുകയാണ്.” റോയൽ ഒമാൻ പോലീസ് പറഞ്ഞു.