മസ്കറ്റിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്ന് പുക : 14 പേർക്ക് പരിക്ക്

മസ്‌കറ്റ്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്ന് പുക ഉയരാൻ തുടങ്ങിയതിനെ തുടർന്ന് 14 പേർക്ക് പരിക്കേറ്റു.

യാത്രാവിമാനത്തിൽ നിന്ന് പുക ഉയരാൻ തുടങ്ങിയതിനെ തുടർന്ന് സ്ലൈഡുകളിലൂടെ യാത്രക്കാരെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്ന് പുറത്തിറക്കിയതായി അധികൃതർ അറിയിച്ചു.