
മസ്കത്ത്: സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട 6.6 മില്യൺ ഡോളർ കൈമാറാനുള്ള ശ്രമം പരാജയപ്പെടുത്തി റോയൽ ഒമാൻ പോലീസ്. ഏഷ്യൻ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക് തട്ടിപ്പ് പ്രവർത്തനങ്ങളുമായി ഫണ്ടുകൾക്ക് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന്, റോയൽ ഒമാൻ പോലീസിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ റിസർച്ച്, ഇന്റർപോളിന്റെ നാഷണൽ സെൻട്രൽ ബ്യൂറോകളുമായി സഹകരിച്ച്, ഒമാനിലെ ഒരു പ്രാദേശിക ബാങ്ക് വഴി ഏകദേശം 6.6 മില്യൺ ഡോളർ കൈമാറാനുള്ള ശ്രമം പരാജയപ്പെടുത്തി. സൈബർ തട്ടിപ്പ് ശൃംഖലകളുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിലും തടയുന്നതിലും അന്താരാഷ്ട്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനും രാജ്യാന്തര സൈബർ കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു.




