സുൽത്താൻ ഖാബൂസ് സർവകലാ ശാലയിലെ ബിരുദ ദാന ചടങ്ങ് നീട്ടി വെച്ചു

സുൽത്താൻ ഖാബൂസ് സർവകലാ ശാലയിലെ മുപ്പത്തി ഒന്നാമത് ബാച്ച് വിദ്യാർഥികളുടെ ബിരുദ ദാന ചടങ്ങ് നീട്ടി വെച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സാമൂഹിക കൂട്ടായ്മകൾ ഒഴിവാക്കുന്നത് സംബന്ധിച്ച സുപ്രീം കമ്മിറ്റി നിർദ്ദേശം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. ഈ മാസം അവസാനത്തോടെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചടങ്ങ് എന്നത്തേക്കാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചിട്ടില്ല.