സയൻസ്, എഞ്ചിനീയറിംഗ് ബിരുദധാരികളുടെ അനുപാതത്തിൽ ആഗോളതലത്തിൽ ഒമാൻ ഒന്നാം സ്ഥാനത്ത്

മസ്കത്ത്: സയൻസ്, എൻജിനീയറിങ് ബിരുദധാരികളുടെ അനുപാതത്തിൽ ഒമാൻ സുൽത്താനേറ്റ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. അതേസമയം ഓരോ വിദ്യാർത്ഥിക്കും സർക്കാർ ചെലവിടൽ സൂചികയിൽ സുൽത്താനേറ്റ് മൂന്നാം സ്ഥാനത്താണ്.

മൊത്തം ബിരുദധാരികളുടെ എണ്ണത്തിൽ സയൻസ്, എഞ്ചിനീയറിംഗ് ഔട്ട്പുട്ട് സൂചികയിൽ ഒമാൻ സുൽത്താനേറ്റ് ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തും, ആഗോള ഇന്നൊവേഷൻ സൂചികയുടെ ഫലങ്ങൾ അനുസരിച്ച് ഒരു വിദ്യാർത്ഥിക്ക് സർക്കാർ ചെലവ് സൂചികയിൽ ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തുമാണെന്ന് ഒമാൻ ന്യൂസ് ഏജൻസി (ONA) റിപ്പോർട്ട് ചെയ്തു. 2022 വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനാണ് സൂചിക പുറത്തിറക്കിയത്.