ഇയാൻ ചുഴലിക്കാറ്റ്: അമേരിക്കയോട് അനുഭാവം പ്രകടിപ്പിച്ച് ഒമാൻ

മസ്‌കറ്റ്: ഇയാൻ ചുഴലിക്കാറ്റിൽ ഒമാൻ സുൽത്താനേറ്റ് അമേരിക്കയോട് അനുഭാവം പ്രകടിപ്പിക്കുകയും രാജ്യത്തെ സർക്കാരിനോടും ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

”ഫ്ലോറിഡ സംസ്ഥാനത്തിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഒമാൻ സുൽത്താനേറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയോട് അനുഭാവം പ്രകടിപ്പിച്ചു. സുൽത്താനേറ്റ് അമേരിക്കൻ സർക്കാരിനോടും രാജ്യത്തെ ആളുകളോടും കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസിക്കുക്കുകയും ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി (ഒഎൻഎ) ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.