പ്രവാസി വിസയ്ക്കുള്ള മെഡിക്കൽ ടെസ്റ്റ് ഫീസ് വെട്ടിക്കുറച്ചു

പ്രവാസി വിസയ്ക്കുള്ള മെഡിക്കൽ ടെസ്റ്റ് ഫീസ് വെട്ടിക്കുറച്ചു

മസ്‌കത്ത്: 2022 നവംബർ 1 മുതൽ ഒമാൻ സുൽത്താനേറ്റിൽ റസിഡൻസി പെർമിറ്റ് നേടുന്നതിനായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തുന്ന പരിശോധനകൾക്ക് ഫീസ് ഒഴിവാക്കി ആരോഗ്യമന്ത്രി ഉത്തരവിട്ടു.

പുതിയ ഭേദഗതികൾ അനുസരിച്ച്, പ്രവാസികളുടെ പരിശോധനയ്ക്കുള്ള അപേക്ഷ സനദ് ഓഫീസുകൾ വഴി 30 ഒഎംആർ ഫീസ് അടച്ച് സമർപ്പിക്കണം. തുടർന്ന്, പ്രവാസികൾക്ക് സ്വകാര്യ മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങളിൽ ഫീസ് നൽകാതെ ആവശ്യമായ വൈദ്യപരിശോധന നടത്താൻ സാധിക്കും.

പ്രവാസികളുടെ താൽപര്യം കണക്കിലെടുത്ത് നടപടിക്രമങ്ങൾ ലഘൂകരിക്കാനും ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവാസി പരിശോധന ഫീസ് കുറയ്ക്കാനും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ പരിശോധന ഫീസ് കുറയ്ക്കാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ-സബ്തി നിർദേശിച്ചു. 2022 നവംബർ 1 മുതൽ പുതിയ റെസിഡൻസി പെർമിറ്റുകൾക്കായി പ്രവാസികളെ പരിശോധിക്കുന്നതിനോ ഒമാൻ സുൽത്താനേറ്റ് റസിഡൻസ് വിസകൾ പുതുക്കുന്നതിനോ ഉള്ള സ്ഥാപനങ്ങൾ പുതുക്കിയ നടപടിക്രമങ്ങൾ പാലിക്കണമെന്നും” MOH പ്രസ്താവനയിലൂടെ വ്യക്തമാക്കി.