ഉത്സവകാലം ആഘോഷിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് : സ്‌പെഷ്യൽ ആഭരണങ്ങൾക്ക് ഇപ്പോൾ ആകർഷകമായ ഓഫറുകൾ

 

ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീടൈൽ ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഉത്സവ കാലം പ്രമാണിച്ച് നിരവധി ഓഫറുകൾ നൽകുന്നു. പുതുതായി പുറത്തിറക്കിയ ഫെസ്റ്റിവൽ ഫിലിമിലെ “ആഘോഷങ്ങളിൽ എന്നും നിങ്ങൾക്കൊപ്പം മലബാർ” എന്ന ടാഗ് ലൈനിന്റെ ഭാഗമായി വജ്രാഭരണങ്ങളും സ്വർണ്ണാഭരങ്ങളും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് ഉറപ്പായ സ്വർണ്ണനാണയങ്ങൾ ലഭ്യമാകും. സ്വർണ്ണം, വജ്രം, അമൂല്യ രത്നം എന്നിവയുടെ അതിശയകരമായ നിരയും പ്രദർശിപ്പിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് , യു എസ് എ എന്നിവിടങ്ങളിലെ എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്‌ലെറ്റുകളിലും ഒക്ടോബർ 6 മുതൽ ഒക്ടോബർ 23 വരെ ഈ പരിമിതകാല ഓഫർ ലഭ്യമാണ്.

500 ഒമാനി റിയാൽ മൂല്യമുള്ള ഓരോ വജ്രാഭരണങ്ങൾ അല്ലെങ്കിൽ അമൂല്യ രത്നങ്ങൾ എന്നിവയുടെ പർച്ചേസിന് ഒപ്പം സൗജന്യമായി ഒരു ഗ്രാം സ്വർണനാണയം ലഭിക്കും. കൂടാതെ 300 ഒമാനി റിയാൽ വിലമതിക്കുന്ന വജ്രാഭരണങ്ങൾ അല്ലെങ്കിൽ അമൂല്യ രത്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് അര ഗ്രാം സ്വർണനാണയം ലഭിക്കും.

ഉപഭോക്താക്കൾക്ക് 10% മുൻകൂറായി നൽകി സ്വർണ വിലയിലെ വ്യതിയാനം തടയാം. സ്‌പെഷ്യൽ ബൈ കൗണ്ടറുകളിലൂടെ ആകർഷകമായ വിലക്കിഴിവിൽ ആഭരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്.