ഒഐസിസി : ബുറൈമി ഏരിയ കമ്മിറ്റി നിലവിൽ വന്നു

ഒഐസിസി സോഹാർ റീജിയണൽ കമ്മിറ്റിയുടെ കീഴിൽ ബുറൈമി ഏരിയ കമ്മിറ്റി നിലവിൽ വന്നു

ഒഐസിസി ഒമാൻ ദേശീയ പ്രസിഡന്റ്‌ സജി ഔസേഫ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത യോഗത്തിൽ സോഹാർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ്‌ റെജി മണർകാട് അധ്യക്ഷത വഹിച്ചു.

ഒഐസിസി യുടെ പ്രവർത്തനം ഒമാന്റെ ഓരോ മുക്കിലും മൂലയിലും എത്തുക എന്ന ലക്ഷ്യത്തിൽ മുന്നേറുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സജി ഔസേഫ് പറഞ്ഞു.

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി.

ബുറൈമിയിലെ തലമുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും പഴയകാല നേതാവുമായ സുബ്ബറാവുവിനെ ചടങ്ങിൽ ആദരിച്ചുകൊണ്ട് സമകാലിക രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ പ്രസക്തിയെക്കുറിച്ച് സീനിയർ നേതാവ് എൻ. ഒ. ഉമ്മൻ സംസാരിച്ചു.

ഒഐസിസി കേന്ദ്ര കമ്മിറ്റി അംഗം സുനിൽ ഡി. ജോർജ്ജ്, സോഹാർ റീജിയണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഏലിയാസ്, ഒഐസിസി നേതാക്കളായ കമാൽ, ഉബൈദ് തുടങ്ങിയവർ സംസാരിച്ചു.

വിൽസൺ പ്ലാമൂട്ടിൽ സ്വാഗതവും ഇസ്മായിൽ പെരിന്തൽമണ്ണ കൃത്ജ്ഞതയും പറഞ്ഞു.

എൽവിസ്, ഹുബൈൽ, ഖലീൽ റഹ്മാൻ, സുകു തിരൂർ, അർജുൻ, കുമാർ വേലു, അഫ്സൽ , ക്രിസ്റ്റീന, എ സി അഷ്‌റഫ്‌, റെജി വാകത്താനം, ബാല, മുഹമ്മദ്‌, ചിത്രലേഖ, ലിജോ ജോൺസൻ, സജീർ, സുബൈർ മിനു ജോയ് തുടങ്ങി നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.