ഒമാൻ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പിന് ഹുബ്ബുറസൂൽ പുരസ്‌കാരം

ഒമാൻ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പിന് ഹുബ്ബുറസൂൽ പുരസ്‌കാരം ലഭിച്ചു. റബീഉൽ അവ്വൽ ഒന്ന് മുതൽ മുപ്പതു വരെ ഹുബ്ബുറസൂൽ മസ്കറ്റ് നടത്തിവരുന്ന മുത്ത് നബി ഉത്തമ മാതൃക എന്ന പ്രവാചക പ്രകീർത്തന സദസ്സിന്റെ ഭാഗമായി പൊതു സമ്മേളനവും “അൽ മുഹാരിബ്” പുരസ്‌കാര ചടങ്ങും സംഘടിപ്പിച്ചു. ഈ പരിപാടിയിലാണ് ഒമാൻ മലയാളികൾ വാട്സ്ആപ് ഗ്രൂപ്പ് പുരസ്‌കാരം നേടിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30 മുതൽ നടന്ന പൊതു സമ്മേളനത്തിൽ മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികളും, ദേശീയ ഖുർആൻ പാരായണ മത്സരവും നടത്തി. ചടങ്ങിൽ മദ്ഹ് പാട്ടുകളുടെ അവതരണ ശൈലി കൊണ്ട് കേരള മനസ്സ് കീഴടക്കിയ വിടൽ കെ. മൊയ്‌ദു സാഹിബിന്റെ പ്രവാചക പ്രകീർത്തന ഗാന വിരുന്നും, മുഹ്സിൻ നെടുമങ്ങാട് ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ വിവിധ കലാ പരിപാടികളും അരങ്ങേരി.

ദേശീയ ഖുർആൻ പാരായണ മത്സരത്തിൽ ഹുബ്ബു റസൂൽ മദ്രസ വിദ്യാർത്ഥി മുഹമ്മദ്‌ നിബ്റാസുൽ ഹഖ് ഒന്നാം സ്ഥാനവും നൂറുൽ അബ്റാർ ഹിഫ്ളുൽ ഖുർആൻ വിദ്യാർഥി മുഹമ്മദ്‌ ഇസാൻ രണ്ടാം സ്ഥാനവും മദ്രസത്തുൽ റുവാദ് വിദ്യാർഥി യഹ്‌യ നൗഫൽ മൂന്നാം സ്ഥാനവും നേടി വിജയികൾക്ക് സ്വർണ മെഡൽ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഹുബ്ബുറസൂൽ മസ്കറ്റ് കമ്മിറ്റിയുടെ കൺവീനർ അഷ്റഫ് ഹാജി ചാവക്കാട് അധ്യക്ഷത വഹിച്ചു
മസ്കറ്റ് റെയിഞ്ച് പ്രസിഡണ്ട് യൂസഫ് ഉസ്താദ് ഉദ്ഘാടനം ചെയ്തു,
തുടർന്ന് ഒമാനിലെ പൊതുസമൂഹത്തിനു വേണ്ടി ജീവൻ മരണ പോരാട്ടം നടത്തിയ കോവിഡ് പോരാളികൾക്കുള്ള ഹുബ്ബുറസൂൽ മസ്കറ്റ് കമ്മിറ്റിയുടെ “അൽ മുഹാരിബ് ” പുരസ്കാരം വിതരണം ചെയ്തു. ആരോഗ്യപ്രവർത്തകർക്കുള്ള അവാർഡ് Dr. നിഗേൽ കുര്യാക്കോസ് (SQU Hospital), Dr. ഹാഷിം വീരാൻകുട്ടി (Royal hospital,) Dr. റഷീദ് (al salama clinic,) Dr.ബഷീർ (badr al samaa hospital), Dr. ആരിഫ് അലി (SQU Hospital) എന്നിവർക്കും,കാരുണ്യ പ്രവർത്തകർക്കുള്ള പുരസ്കാരം അബ്ദുൽ വാഹിദ് ഹാജി , മക്ക മമൂട്ടി , പുരുഷോത്തമൻ കാഞ്ചി എക്സ്ചേഞ്ച് മാനേജർ സുപിൻ ജെയിൻസ് എന്നിവർക്കും, സന്നദ്ധ സംഘടനകൾക്കുള്ള പുരസ്കാരം ഒമാൻ മലയാളികൾ വാട്സാപ്പ് ഗ്രൂപ്പിന് വേണ്ടി റഹീം വെളിയങ്കോടും ബഷീർ ശിവപുരവും, കെഎംസിസി മസ്കറ്റ് കമ്മിറ്റിക്ക് Akk തങ്ങളും MP അബൂബക്കർ എന്നിവരും ഏറ്റുവാങ്ങി. സിസ്റ്റർ ബ്ലെസ്സി തോമസിന് വേണ്ടിയുള്ള മരണാനന്തര ബഹുമതി ഭർത്താവ് ശ്യാം ഏറ്റുവാങ്ങി. വേദിയിൽ ഉസ്താദ് അസീം മന്നാനി അബൂബക്കർ സഅദി, ചെയർമാൻ താജുദ്ദീൻ ഉസ്താദ്, സൈദ് ശിവപുരം, അബ്ദുല്ലത്തീഫ്, ഷെഫീഖ് എന്നിവർ സന്നിഹിതർ ആയിരുന്നു.പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്തികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മദ്രസ വിദ്യാർത്തികൾക്കുള്ള സമ്മാന വിതരണവും സമ്മേളനത്തിൽ നടത്തി
മൗലിദ് പാരായണവും പ്രാർത്ഥനയും നടന്നു

ഉസ്താദ് അബ്ദുൽ അസീസ്അസ്ഹരി സ്വാഗതവും ഹുബ്ബുറസൂൽ പ്രസിഡൻറ് നൗഷാദ് തീജാൻ നന്ദിയും പറഞ്ഞു.