ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് വിസ ഒഴിവാക്കി ഒമാൻ

മസ്‌കത്ത്: ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാർക്കും എല്ലാ വാണിജ്യ തൊഴിലുകൾക്കും ഒമാൻ സുൽത്താനേറ്റിൽ പ്രവേശിക്കാൻ അവകാശമുണ്ടെന്ന് ഒമാൻ എയർപോർട്ട് സർക്കുലറിൽ അറിയിച്ചു.

ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ (ജിസിസി) താമസക്കാരുടെ വിസയുമായി ബന്ധപ്പെട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് ആൻഡ് റെസിഡൻസിൽ നിന്ന് ഒമാൻ എയർപോർട്ടിന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വിസ ഒഴിവാക്കിയത്.

ജിസിസി രാജ്യങ്ങളിലെ എല്ലാ താമസക്കാർക്കും എല്ലാ വാണിജ്യ തൊഴിലുകൾക്കും ഒമാൻ സുൽത്താനേറ്റിൽ പ്രവേശിക്കാവുന്നതാണ്. താമസിക്കുന്ന രാജ്യത്ത് നിന്ന് ആളുകൾ വരണമെന്ന് നിർബന്ധമില്ല. ഉദാഹരണത്തിന്, ഏതെങ്കിലും ജിസിസി രാജ്യത്തിലെ താമസക്കാരൻ ഈ സൗകര്യം ലഭിക്കുന്നതിന് ആ ജിസിസി രാജ്യത്ത് നിന്ന് നേരിട്ട് എത്തിച്ചേരേണ്ടതില്ല. ഏത് സമയത്തും അവർ എത്തിച്ചേരുന്ന ഏത് ലക്ഷ്യസ്ഥാനത്തുനിന്നും ഇത് അനുവദനീയമാണ്. ഇവയുടെ അടിസ്ഥാനത്തിൽ താമസ വിസ മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലേക്ക് ജിസിസിയിൽ സാധുതയുള്ളതായിരിക്കണം.