നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ തൊഴിലവസരങ്ങൾ

മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളിൽ നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു.

നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ പ്രതിനിധീകരിക്കുന്ന തൊഴിൽ മന്ത്രാലയം, ഗവർണറേറ്റിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലായി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചതായി തൊഴിൽ മന്ത്രാലയം ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

തൊഴിൽ അവസരങ്ങളിൽ പങ്കെടുക്കുന്നതിന് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ https://www.mol.gov.om/job-ലൂടെ അപേക്ഷിക്കാവുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

 

ലോഡിംഗ്, അപ്‌ലോഡിംഗ് തൊഴിലാളി, ഇലക്ട്രിക്കൽ ടെക്നീഷ്യൻ, കെമിക്കൽ ലാബ് ടെക്നീഷ്യൻ, മെക്കാനിക്കൽ ടെക്നീഷ്യൻ, ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്‌വർക്ക് സ്പെഷ്യലിസ്റ്റ്, ഡ്രൈവർ എന്നിവയാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകൾ.