ഷഹീൻ കൊടുങ്കാറ്റ്; കോളേജുകൾ ഓൺലൈൻ ക്ലാസ്സുകളിലേക്ക്

സുൽത്താനേറ്റിൽ ഷഹീൻ കൊടുങ്കാറ്റ് ഭീക്ഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സുൽത്താനേറ്റിലെ കോളേജുകളും, സർവകലാശാലകളും റെഗുലർ ക്ലാസുകൾ താൽക്കാലികമായി റദ്ദ് ചെയ്തു. ഒമാൻ സാങ്കേതിക സർവകലാശാലയുടെ മസ്‌ക്കറ്റ്,റുസ്താഖ്, ടൈർ ക്യാമ്പസുകൾ ഈ മാസം 3 മുതൽ 7 വരെ അടച്ചിടൽ പ്രഖ്യാപിച്ചു. ക്ലാസുകൾ ഓൺലൈൻ ആയി നടക്കും. മറ്റ് നിരവധി ക്യാമ്പസുകളും ഓൺലൈൻ രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് അതത് സർവകലാശാലകളിൽ നിന്നും വിദ്യാർഥികൾക്ക് ലഭിക്കും.