ഷഹീൻ കൊടുങ്കാറ്റ് ഭീഷണിയെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ സംവിധാനം ആരംഭിച്ച് മസ്‌ക്കറ്റ് മുനിസിപ്പാലിറ്റി. മുഴുവൻ പൊതു ജനങ്ങൾക്കും ആശങ്കാജനകമായ സാഹചര്യങ്ങൾ ഉണ്ടാകുകയോ, എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുകയോ ചെയ്താൽ 1111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ നിന്നുള്ളവരും, തീര – പർവ്വത മേഖലകളിൽ താമസിക്കുന്നവരും കൃത്യമായ ജാഗ്രത പാലിക്കണമെന്ന് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി.