ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു 

ഒമാനിൽ ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് രണ്ട് ദിവസത്തേക്ക് (ഒക്ടോബർ 3, 4 ) പൊതു അവധി പ്രഖ്യാപിച്ചു. അതേ സമയം, ദോഫർ, അൽ വുസ്ത എന്നിവിടങ്ങളിലെ ഗവർണറേറ്റുകളിൽ ഉള്ളവർക്ക് അവധി  ബാധകമല്ല.  പൊതു ജനങ്ങൾക്ക്  അടിയന്തര സാഹചര്യത്തിൽ , റോയൽ ഒമാൻ പോലീസിന്റെ കാൾ സെന്റർ നമ്പറായ 9999 ലും, മസ്കറ്റ് മുൻസിപ്പാലിറ്റി കോൾ സെന്റർ  നമ്പറായ 1111 ലും ബന്ധപ്പെടാവുന്നതാണ്.