ഒമാനിൽ ബസ്, ഫെറി സർവീസുകൾ താത്കാലികമായി നിർത്തി വെച്ചു

ഷഹീൻ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ഒമാനിൽ ബസ്, ഫെറി സർവീസുകൾ നിർത്തി വെച്ചു. നാളെ മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ബസ്, ഫെറി സർവീസുകൾ ഉണ്ടായിരിക്കില്ലെന്ന് മുവാസലാത് അറിയിച്ചു. അതേ സമയം ദോഫർ ഗവർണറേറ്റിലെ സലാലയിൽ സർവീസുകൾ തുടരും. ഷന്ന – മസിറ റൂട്ടിൽ സർവീസുകൾ ഉണ്ടായിരിക്കും.