ഷഹീൻ ചുഴലിക്കാറ്റ്; ഖുറും വാണിജ്യ ജില്ല അടച്ചു 

ഒമാനിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ മേഖലയായ ഖുറും അടച്ചു. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് സമുദ്ര നിരപ്പ് ആശങ്കാജനകമായ നിലയിൽ ഉയർന്നതിനെ തുടർന്നാണ് അടിയന്തിര നടപടി. മേഖലയിലെ മുഴുവൻ വാണിജ്യ കേന്ദ്രങ്ങളും അടച്ചു. ഈ മേഖലയിലെ വീടുകളിൽ ഉള്ളവരെയും ഒഴിപ്പിച്ചിട്ടുണ്ട്. നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെന്റിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.