അൽ വുസ്ത, ദോഫർ ഗവര്ണറേറ്റുകളിൽ ഒഴികെ മറ്റ് വാക്സിനേഷൻ ക്യാമ്പയിൻ നിർത്തി വെച്ചു

ഒമാനിൽ ഇന്ന് മുതൽ വാക്സിനേഷൻ ക്യാമ്പയിനുകൾ നിർത്തി വെച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വാക്സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.  അൽ വുസ്ത, ദോഫർ ഗവർണറേറ്റുകളിൽ മാത്രം വാക്സിൻ സെന്ററുകൾ പ്രവർത്തിക്കും. അടിയന്തിര ഘട്ടങ്ങളിൽ പൊതു ജനങ്ങൾക്ക് മന്ത്രാലയവുമായി ബന്ധപ്പെടാൻ 24441999 എന്ന നമ്പറും പുറത്തിറക്കിയിട്ടുണ്ട്.