ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി മൂലം ദുബായ്, ഇന്ത്യ, ഫിലിപ്പീൻസ്, മറ്റ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന രണ്ട് ഡസനോളം വരുന്ന വിമാനങ്ങളുടെ സമയങ്ങൾ ഒമാൻ എയർ റീ ഷെഡ്യൂൾ ചെയ്തു.
കൊച്ചി, ഡൽഹി, മുംബൈ, മനില, കൊളംബോ, ധാക്ക, അമ്മാൻ, ചിറ്റഗോംഗ്, തിരുവനന്തപുരം, ഹൈദരാബാദ്, ചെന്നൈ, മസ്കറ്റ്, കെയ്റോ, ഡാർ-എസ്-സലാം റൂട്ടുകളിലെ വിമാന സർവീസുകളിലെ സമയങ്ങളാണ് റീ ഷെഡ്യൂൾ ചെയ്തത്.
കൂടാതെ നിരവധി ആഭ്യന്തര എയർപോർട്ടുകളിലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുള്ള വിമാനങ്ങളുടെ സമയങ്ങളും റീ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഷഹീനെ നേരിടാൻ ഗൾഫ് രാജ്യം തയ്യാറെടുക്കുന്നതിനാൽ തീരപ്രദേശത്തുള്ള ആളുകളോട് അടിയന്തരമായി അഭയകേന്ദ്രങ്ങളിലേക്ക് പോകാൻ ഒമാനിലെ അധികാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
റീ ഷെഡ്യൂൾ ചെയ്തിരിക്കുന്ന വിമാനസർവീസുകൾ താഴെ കൊടുക്കുന്നു
⚠️ ATTENTION: Due to exceptional weather conditions, a number of incoming and outgoing flights at Muscat International Airport have been rescheduled as per given times. pic.twitter.com/ZbzTebjMy9
— Oman Air (@omanair) October 3, 2021