കിണറിടിഞ്ഞ് വടക്കന്‍ ബാത്തിനയിൽ രണ്ട് തൊഴിലാളികൾ മരിച്ചു

മസ്കത്ത്: കിണർ നന്നാക്കുന്നതിനിടെ മതിലിടിഞ്ഞ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ വിലായത്തിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കണാതായ തൊഴിലാളിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല.

സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ തൊഴിലിടങ്ങളിലും മറ്റും വേണ്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.