സൗദി വാണിജ്യ മന്ത്രി ഒമാൻ അധികൃതരുമായി കൂടിക്കാഴ്ച നടത്തി

മസ്‌കറ്റ്: സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബി ഒമാൻ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.

ജനറൽ അതോറിറ്റി ഫോർ ഫോറിൻ ട്രേഡ് ചെയർമാൻ കൂടിയായ അൽ-ഖസാബി ഒമാനി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ-യൂസഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി; ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സലേം അൽ ഹബ്സി; വാർത്താവിതരണ മന്ത്രി അബ്ദുല്ല ബിൻ നാസർ അൽ ഹറാസി എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

ഒമാനി യൂത്ത് സെന്ററിൽ ഒരു കൂട്ടം സംരംഭകരുമായും അൽ ഖസബി കൂടിക്കാഴ്ച നടത്തി.

അതേസമയം സൗദി അറേബ്യയും ഒമാനും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങൾ ഗണ്യമായി മെച്ചപ്പെടുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് 52.9 ബില്യൺ റിയാൽ (14 ബില്യൺ ഡോളർ) ആണെന്ന് അധികൃതർ വ്യക്തമാക്കി.