ബൗഷറിൽ വാഹന ഗതാഗതം പുനസ്ഥാപിച്ചു

ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്ന് ബൗഷറിൽ അടച്ചിട്ടിരുന്ന റോഡുകൾ തുറന്നു. റുസ്താഖിലേക്കുള്ള ഇബ്രി റോഡ്, അഖബാത്‌ ബൗഷർ – അൽ അമീറത് റോഡ് എന്നിവയാണ് നിലവിൽ തുറന്ന് നൽകിയിട്ടുള്ളത്. നാഷണൽ സെന്റർ ഫോർ എമർജൻസി മാനേജ്‌മന്റ് ആണ് ഇക്കാര്യം അറിയിച്ചത്. മറ്റ് റോഡുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകും.