മസ്‌കറ്റ് നൈറ്റ്‌സിനുവേണ്ടി ഖുറം നാച്ചുറൽ പാർക്ക്, നസീം പബ്ലിക് പാർക്ക് എന്നിവ അടച്ചിടും

മസ്‌കത്ത്: മസ്‌കറ്റ് നൈറ്റ്‌സ് 2023 ന്റെ ഒരുക്കവുമായി അൽ ഖുറം നാച്ചുറൽ പാർക്കും അൽ നസീം പബ്ലിക് പാർക്കും ഇന്ന് മുതൽ അടച്ചിടും.

“മസ്‌കറ്റ് നൈറ്റ്‌സ് 2023 ന്റെ പ്രവർത്തനങ്ങൾക്കായി 2023 ജനുവരി 3 ചൊവ്വാഴ്ച മുതൽ അൽ ഖുറം നാച്ചുറൽ പാർക്കും അൽ നസീം പബ്ലിക് പാർക്കും അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജനുവരി 19, മുതൽ ഫെബ്രുവരി 4, 2023 വരെയാണ് മസ്‌കറ്റ് നൈറ്റ്‌സ് നടക്കുന്നത്.