സഞ്ചാരികളെ ആകർഷിച്ച് ജ​ബ​ൽ അ​ഖ്​​ദ​ർ

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ അ​ഖ്​​ദ​ർ വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം എ​ത്തി​യ​ത്​ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം വിനോദ സഞ്ചാരികൾ. രാ​ജ്യ​ത്തെ സു​പ്ര​ധാ​ന ​ടൂ​റി​സ്റ്റ്​ സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാണ് ജ​ബ​ൽ അ​ഖ്​​ദ​ർ.

ഏകദേശം 2,08,423 സ​ന്ദ​ർ​ശ​ക​രാ​ണ്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ഇ​വി​ടെ എ​ത്തി​യ​ത്. ദേ​ശീ​യ സ്ഥി​തി​വി​വ​ര കേ​ന്ദ്രമാണ് ഈ ക​ണ​ക്കുകൾ വ്യക്തമാക്കിയത്. ജ​ബ​ൽ അ​ഖ്​​ദ​റി​ന്‍റെ സ​വി​ശേ​ഷ​മാ​യ കാ​ലാ​വ​സ്ഥ​യാണ് സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്.

വേ​ന​ൽ​ക്കാ​ല​ത്തെ കു​റ​ഞ്ഞ വെ​യി​ലും ശൈ​ത്യ​കാ​ല​ത്ത് ത​ണു​പ്പും പ്ര​ദേ​ശ​ത്തെ കാ​ലാ​വ​സ്ഥ സ​വി​ശേ​ഷ​മാക്കുന്നതാണ്. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി നി​ര​വ​ധി ഹോ​ട്ട​ൽ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ശൈ​ത്യ​കാ​ല​ത്ത്​ ത​ണു​പ്പ്​ ആ​സ്വാ​ദി​ക്കാ​നാ​യി സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​ പേ​രാ​ണ്​ ഓ​രോ സീ​സ​ണി​ലും ഇവിടെ എത്താറുള്ളത്.

സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തി​യ​വ​രി​ൽ കൂ​ടു​ത​ൽ പേ​രും സ്വ​ദേ​ശി പൗ​ര​ന്മാ​രാണ്. ക​ഴി​ഞ്ഞ വ​ർ​ഷം 1,12,619 ഒ​മാ​നി​ക​ളാ​ണ്​ ജ​ബ​ൽ അ​ഖ്​​ദ​റിൽ എത്തിയത്.ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലെ ഇ​ക്കോ ടൂ​റി​സ​ത്തി​നും സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും പേ​രു​കേ​ട്ട സ്ഥ​ല​മാ​ണ്​ ജ​ബ​ൽ അ​ഖ്​​ദ​ർ.