മു​പ്പ​തോ​ളം ക്രൂ​സ് ക​പ്പ​ലു​ക​ൾ ഈ വർഷം ഒമാൻ തുറമുഖങ്ങളിൽ എത്തും

മ​സ്ക​ത്ത്​: ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​മാ​യി ഈ ​വ​ർ​ഷം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്, ഖ​സ​ബ്, സ​ലാ​ല എ​ന്നീ തു​റ​മു​ഖ​ങ്ങ​ളി​ൽ മു​പ്പ​തോ​ളം ക്രൂ​സ് ക​പ്പ​ലു​ക​ൾ എ​ത്തും. ഒ​മാ​ൻ തു​റ​മു​ഖ അ​തോ​റി​റ്റി​ക്ക് ന​ൽ​കി​യ ആ​ഗോ​ള ഷെ​ഡ്യൂ​ളി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. ഇ​തി​ലൂ​ടെ ഏ​ക​ദേ​ശം 1.5 ലക്ഷം യാ​ത്ര​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ലെ​ത്തു​മെ​ന്നാ​ണ്​ അതോറിറ്റിയുടെ കണക്ക് കൂട്ടൽ. ഓ​രോ ക​പ്പ​ലി​ലെ​യും ആ​ളു​ക​ളു​ടെ ശേ​ഷി, എ​ത്തു​ന്ന​തും പു​റ​പ്പെ​ടു​ന്ന​തു​മാ​യ സ​മ​യം തു​ട​ങ്ങി​യ​വ​യൊ​ക്കെ ഷെ​ഡ്യൂ​ളി​ൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇ​വ​യി​ൽ ചില കപ്പലുകൾ സു​ൽ​ത്താ​നേ​റ്റി​ൽ ഒ​ന്നോ ര​ണ്ടോ ദി​വ​സം ത​ങ്ങു​മ്പോ​ൾ മ​റ്റു​ള്ള​വ അന്ന് ത​ന്നെ ​പോ​കു​ന്ന​വ​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കോ​സ്റ്റ ടോ​സ്കാ​ന, ഐ​ഡ കോ​സ്മ, എം.​എ​സ്‌.​സി ഓ​പ​റ, മെ​യി​ൻ ഷി​ഫ് ആ​റ്, ക്വീ​ൻ മേ​രി ര​ണ്ട്, നോ​ർ​വീ​ജി​യ​ൻ ജേ​ഡ് എ​ന്നി​വ​യാ​ണ് ഒ​മാ​ൻ തീ​ര​ങ്ങ​ളി​ൽ ഈ ​വ​ർ​ഷം എ​ത്തു​ന്ന ആ​ഡം​ബ​ര ക​പ്പ​ലു​ക​ൾ.

അ​തേ​സ​മ​യം, ശൈ​ത്യ​കാ​ല സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​പ്പ​ലു​ക​ൾ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ പോ​ർ​ട്ട്, സ​ലാ​ല, ഖ​സ​ബ്​ തു​റ​മു​ഖം എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തേ എത്തിയിരുന്നു. ഈ ​മാ​സം മൂ​ന്നി​ന്​ സ​ലാ​ല​യി​ൽ എ​ത്തി​യ​ത്​ ‘അ​മേ​ര’ ക്രൂ​സ് ക​പ്പ​ൽ ആ​യി​രു​ന്നു. ലോ​ക​ത്തി​​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 696 വി​നോ​ദ സ​ഞ്ചാ​രി​ക​ള​ട​ക്കം 1082 യാ​ത്ര​ക്കാ​രാ​യി​രു​ന്നു​ ആ​ഡം​ബ​ര ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന​ത്​.​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന​പ്പെ​ട്ട പൈ​തൃ​ക, വി​നോ​ദ​സ​ഞ്ചാ​ര, പു​രാ​വ​സ്തു കേ​ന്ദ്ര​ങ്ങ​ളും പാ​ർ​ക്കു​ക​ളി​ലും പ​ര​മ്പ​രാ​ഗ​ത മാ​ർ​ക്ക​റ്റു​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്​​തു.