സു​ഹാ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ൽ ​നി​ന്ന് ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കുള്ള ജല വി​ത​ര​ണം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി

മ​സ്‌​ക​ത്ത്​: സു​ഹാ​ർ ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്റി​ൽ ​നി​ന്ന് ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കുള്ള ജല വി​ത​ര​ണം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ഒ​മാ​ൻ വാ​ട്ട​ർ ആ​ൻ​ഡ് വേ​സ്റ്റ് വാ​ട്ട​ർ സ​ർ​വി​സ​സ് ക​മ്പ​നി​യാ​ണ്​ (ഒ.​ഡ​ബ്ല്യു.​ഡ​ബ്ല്യു.​എ​സ്.​സി) പ​ദ്ധ​തി ആരംഭിച്ചത്. സു​ഹാ​ർ-​ഇ​ബ്രി ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം കുറിച്ച് ഇ​ബ്രി വി​ലാ​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ സാ​മ്പ​ത്തി​ക മ​ന്ത്രി ഡോ. ​സ​ഈ​ദ്​ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​സ​ഖ്‌​രിയാണ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചത്. മ​ന്ത്രി​മാ​ർ, സ്റ്റേ​റ്റ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ, ഷെ​യ്ഖു​മാ​ർ, വി​ശി​ഷ്ട വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ ചടങ്ങിൽ പങ്കെടുത്തു.

150 മി​ല്യ​ൺ റി​യാ​ൽ ചെ​ല​വി​ലാണ് പ​ദ്ധ​തി നി​ർ​മി​ച്ചത്. സു​ഹാ​ർ വാ​ട്ട​ർ ഡി​സാ​ലി​നേ​ഷ​ൻ പ്ലാ​ന്റി​ൽ​നി​ന്ന് ദ​ഹി​റ​യി​ലേ​ക്ക്​ 230 കി.​മീ. നീ​ള​ത്തി​ൽ പൈ​പ്പ്​ ലൈ​ൻ, 45.1 കോ​ടി ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ സു​ഹാ​ർ, ഇ​ബ്രി, ധ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ 15 വാ​ട്ട​ർ ടാ​ങ്കു​ക​ൾ, നാ​ല് പ​മ്പി​ങ്​ സ്റ്റേ​ഷ​നു​ക​ൾ, സു​ഹാ​ർ മു​ത​ൽ ബു​റൈ​മി വ​രെ​യു​ള്ള നി​ല​വി​ലെ ജ​ല​പാ​ത​ക്ക്​ സ​മാ​ന്ത​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പൈ​പ്പ് ലൈ​ൻ എ​ന്നി​വയാണ് ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നത്.