ഷഹീൻ ചുഴലിക്കാറ്റ് തകർത്ത സഹമിലെ 550 മീറ്റർ റോഡ് വീണ്ടും തുറന്നു

സഹം: ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച സഹാം വിലായത്തിലെ ഖൂർ അൽ മിൽഹ് പ്രദേശത്തെ തകർന്ന 550 മീറ്റർ നീളമുള്ള റോഡിന്റെ പുനരുദ്ധാരണം പൂർത്തിയാക്കിയ ശേഷം ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ഗതാഗതത്തിനായി തുറന്ന് നൽകി. ഒരു വർഷത്തിന് ശേഷമാണ് ഈ റോഡ് ഗതാഗതത്തിനായി തുറന്ന് നൽകിയത്. റോഡിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ക്രോസിംഗ് ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി അധികൃതർ വ്യക്തമാക്കി.