താജിക്കിസ്ഥാനിൽ റിക്ടർ സ്‌കെയിലിൽ 7 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തി

മസ്‌കറ്റ്: താജിക്കിസ്ഥാനിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തതായി ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇഎംസി) ഫെബ്രുവരി 23 വ്യാഴാഴ്ച രാവിലെ അറിയിച്ചു. പുലർച്ചെ 4:37 ന് റിക്ടർ സ്കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം താജിക്കിസ്ഥാനിൽ രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഇഎംസി രണ്ട് ഭൂകമ്പങ്ങൾ ഈ ആഴ്ചയിൽ രേഖപ്പെടുത്തിയതായി നേരത്തെ അറിയിച്ചിരുന്നു, ഒന്ന് റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഇറാന്റെ തെക്ക്, വിലായത്തിൽ നിന്ന് 194 കിലോമീറ്റർ അകലെയും രണ്ടാമത്തേത് ഞായറാഴ്ച രാവിലെ 7:55 ന് 4.1 തീവ്രതയിൽ ദുഖുംമിലും രേഖപ്പെടുത്തി.