‘ഒമാൻ എക്രോസ് ഏജസ്’ മ്യൂസിയം അൽ-ദാഖിലിയയിൽ പ്രവർത്തനമാരംഭിച്ചു

മസ്‌കറ്റ്: അൽ-ദാഖിലിയ ഗവർണറേറ്റിലെ മന വിലായത്തിൽ ‘ഒമാൻ എക്രോസ് ഏജസ് മ്യൂസിയം’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി ഒമാൻ ന്യൂസ് ഏജൻസി (ONA) അറിയിച്ചു. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖാണ് ഉദ്ഘാടനം നിർവഹിച്ചത്.

റോയൽ കോർട്ട് അഫയേഴ്സ് സെക്രട്ടറി ജനറൽ, മ്യൂസിയം ട്രസ്റ്റി ബോർഡ് ചെയർമാൻ, മ്യൂസിയം പ്രോജക്ടിന്റെ മെയിൻ കമ്മിറ്റി ചെയർമാൻ, മെയിൻ കമ്മിറ്റി അംഗങ്ങൾ, ഹിസ് എക്സലൻസി നാസർ ബിൻ ഹമൂദ് അൽ കിന്ദി എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം പെയിന്റിംഗ് പ്രകാശനം നടത്തി.

മ്യൂസിയത്തിന്റെ ഡയറക്ടർ ജനറൽ അൽ-യഖ്‌സാൻ ബിൻ അബ്ദുല്ല അൽ-ഹാർത്തി, മ്യൂസിയം പ്രദർശനത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് മ്യൂസിയത്തിന്റെ പരിഗണന അദ്ദേഹം ഊന്നിപ്പറഞ്ഞു. ഹജർ പർവതനിരകളുടെ മഹത്വത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മ്യൂസിയം കെട്ടിടത്തിന്റെ രൂപകൽപന ചെയ്തതെന്നും അതിന്റെ നിർമ്മാണത്തിൽ ഉപയോഗിച്ച വസ്തുക്കളിലൂടെ ഒമാനി പരിസ്ഥിതിയുമായുള്ള ബന്ധം കണക്കിലെടുത്താണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന ചടങ്ങിന്റെ അവസാനം, റോയൽ കോർട്ട് അഫയേഴ്‌സ് സെക്രട്ടറി ജനറലും മ്യൂസിയത്തിന്റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനുമായ ഹിസ് എക്‌സലൻസി സമ്മാനിച്ച മ്യൂസിയത്തിന്റെ മാതൃക, സുവനീർ സമ്മാനം സുൽത്താൻ സ്വീകരിച്ചു.