വ്യാജ ജിസിസി കറൻസി ഉപയോഗിച്ച അഞ്ച് പൗരന്മാർ അറസ്റ്റിൽ

മസ്‌കത്ത്: റോയൽ ഒമാൻ പോലീസിന്റെ അൽ-ബുറൈമി ഗവർണറേറ്റ് പോലീസ് കമാൻഡ്, അൽ-ദാഹിറ ഗവർണറേറ്റ് പോലീസ് കമാൻഡുമായി സഹകരിച്ച്, വ്യാജ ഗൾഫ് കറൻസി പ്രചരിപ്പിച്ചതിന് അഞ്ച് പൗരന്മാരെ അറസ്റ്റ് ചെയ്തു. അൽ ബുറൈമി ഗവർണറേറ്റിലെ നിരവധി കടകളിൽ ഷോപ്പിംഗിനായി വ്യാജ നോട്ടുകൾ ഉപയോഗിച്ചതിനാണ് ഇവർ പിടിയിലായത്. ഇവർക്കെതിരായ നിയമനടപടികൾ ആർഒപി പൂർത്തിയാക്കി.

മറ്റൊരു സംഭവത്തിൽ, ഗവർണറേറ്റിലെ വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരുന്ന ട്രക്കുകളിൽ നിന്ന് നിരവധി ബാറ്ററികൾ മോഷ്ടിച്ചതിന് ഒരു പൗരനെ അറസ്റ്റ് ചെയ്തതായി ദോഫാർ ഗവർണറേറ്റ് പോലീസ് കമാൻഡ് അറിയിച്ചു. ഇയാൾക്കെതിരെ ആർഒപി നിയമനടപടികൾ ആരംഭിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.