‘ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യ’​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കായി തുറന്ന് നൽകി

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ മ​ന​വി​ലാ​യ​ത്തി​ലെ ‘ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യ’​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചു​തു​ട​ങ്ങി. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു​​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ പ്രവേശിക്കാവുന്നതാണ്. പ്ര​ധാ​ന ഗേ​റ്റ്, വി​ജ്ഞാ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​വ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ തു​റ​ക്കും. റ​മ​ദാ​നി​ൽ​ ഇ​ത്​ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​യി​രി​ക്കും. സ്വ​ദേ​ശി​ക​ൾ​ക്കും ജി.​സി.​സി പൗ​ര​ന്മാ​ർ​ക്കും ഒ​രു റി​യാ​ലും ​പ്ര​വാ​സി​ക​ൾ​ക്ക്​ ര​ണ്ടു​ റി​യാ​ലു​മാ​യി​രി​ക്കും പ്ര​വേ​ശ​ന ഫീ​സ്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ പ്രവേശന ഫീസായി അ​ഞ്ചു​ റി​യാ​ൽ ന​ൽ​ക​ണം.

ര​ണ്ടു​ പെ​രു​ന്നാ​ൾ ദി​വ​സ​ങ്ങ​ളി​ലും മ്യൂ​സി​യം തുറക്കില്ലായെന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ശ​നി​യാ​ഴ്ച സ്വ​​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ മ്യൂ​സി​യം സ​ന്ദ​ർ​ശി​ക്കാ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്. മാ​ർ​ച്ച്​ 13ന്​ ​സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖാ​ണ്​ മ്യൂ​സി​യം ഔ​ദ്യോ​ഗി​ക​മാ​യി നാ​ടി​ന്​ സ​മ​ർ​പ്പി​ച്ച​ത്. സു​ൽ​ത്താ​നേ​റ്റി​ന്‍റെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലെ ച​രി​ത്രം, സാം​സ്കാ​രി​ക​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യ വൈ​വി​ധ്യം എ​ന്നി​വ പ​ക​ർ​ന്നു​ന​ൽ​കു​ന്ന മേ​ഖ​ല​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മ്യൂ​സി​യ​മാ​ണി​ത്​. ഗാ​ല​റി​ക​ൾ, ലൈ​ബ്ര​റി, ഓ​ഡി​റ്റോ​റി​യം, ക​ഫേ​ക​ൾ, സാ​മൂ​ഹി​ക, ഗ​വേ​ഷ​ണ ഇ​ട​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്​.