ഒമാനിൽ നാളെ മുതൽ ശക്തമായ ഇടിമിന്നലിന് സാധ്യത

മസ്‌കറ്റ്: ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ നാളെ മുതൽ ബുധനാഴ്ച രാവിലെ വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടർന്ന് ഇത് സൗത്ത്, നോർത്ത് അൽ ഷർഖിയ, അൽ ദഖിലിയ, അൽ ദാഹിറ, അൽ ബുറൈമി, മുസന്ദം, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, മസ്കത്ത്ഗവർണറേറ്റുകളിലേക്ക് വ്യാപിക്കുമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

പാറകളിലും താഴ്‌വരകളിലും ഭൂഗർഭജല പ്രവാഹത്തിനെതിരെ ഒമാൻ കാലാവസ്ഥാ നിരീക്ഷണം മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നലുള്ള സമയത്ത് ദൃശ്യപരത 1000 മീറ്ററിൽ കുറവായിരിക്കും, അതുകൊണ്ട് തന്നെ താഴ്‌വരകൾ മുറിച്ചുകടക്കാതിരിക്കാനും താഴ്ന്ന സ്ഥലങ്ങൾ ഒഴിവാക്കാനും മുൻകരുതൽ എടുക്കാന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എല്ലാവരോടും അഭ്യർത്ഥിച്ചു. അറബിക്കടലിന്റെ തീരങ്ങളിലും തെക്കൻ ഷർഖിയ തീരങ്ങളിലും കടലിന്റെ അവസ്ഥ ഇടത്തരം മുതൽ പ്രക്ഷുബ്ധമായിരിക്കും, പരമാവധി തിരമാലകളുടെ ഉയരം 1.5 മുതൽ 3 മീറ്റർ വരെയാണ്, കൊടുങ്കാറ്റ് തീരുന്നതുവരെ കടലിൽ പോകരുതെന്ന് സിഎഎ നിർദ്ദേശം നൽകിയിട്ടുണ്ട്.