റമദാനിൽ മസ്കത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെയും മെഡിക്കൽ കോംപ്ലക്സുകളുടെയും പ്രവർത്തന സമയം പ്രഖ്യാപിച്ചു

മസ്‌കറ്റ്: റമദാനിൽ മസ്‌കറ്റിലെ ഹെൽത്ത് സെന്ററുകളുടെയും മെഡിക്കൽ കോംപ്ലക്സുകളുടെയും പ്രവർത്തന സമയം മസ്‌കത്ത് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് പ്രഖ്യാപിച്ചു. ബൗഷർ സ്പെഷ്യലിസ്റ്റ് കോംപ്ലക്സും അൽ-സീബ് സ്പെഷ്യലിസ്റ്റ് കോംപ്ലക്സും രാവിലെ ഷിഫ്റ്റിൽ രാവിലെ 8 മുതൽ വൈകുന്നേരം 7 വരെയും രാത്രി ഷിഫ്റ്റിൽ 12 AM മുതൽ 8 AM വരെയും പ്രവർത്തിക്കും. ആരോഗ്യ കേന്ദ്രങ്ങൾ വൈകുന്നേരം 7 മണി മുതൽ 12 AM വരെ പ്രവർത്തിക്കും. ഖുറയ്യത്ത് ആശുപത്രിയിൽ 24 മണിക്കൂറും അടിയന്തര കേസുകൾ സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

അൽ-സഹേൽ ഹെൽത്ത് സെന്ററും ജില്ലാ ആരോഗ്യ കേന്ദ്രവും രാവിലെ (8:00 മുതൽ 10:00 വരെ) മാത്രമേ പ്രവർത്തിക്കൂ എന്നും സർക്കുലറിൽ പറയുന്നു. ഇവ രണ്ടിനും പകരമായി രോഗികൾക്ക് വൈകുന്നേരം ഖുറയ്യത്ത് ഹെൽത്ത് കോംപ്ലക്സും മത്ര ഹെൽത്ത് സെന്ററും സന്ദർശിക്കാവുന്നതുമാണ്.