കേ​ര​ളത്തിലേ​ക്കുള്ള സർവീസുകൾക്ക് കു​റ​ഞ്ഞ നി​ര​ക്കു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത്: കോ​ഴി​ക്കോ​ട്, കൊ​ച്ചി എന്നീ സ്ഥലങ്ങളിലേക്ക് ഒ​മാ​ൻ എ​യ​ർ ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ചു. മ​സ്ക​ത്തി​ൽ​നി​ന്ന് കോ​ഴി​കോ​​ട്ടേ​ക്ക് 44 റി​യാ​ലും കൊ​ച്ചി​യി​ലേ​ക്ക് 45 റി​യാ​ലു​മാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ൽ​ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും കൊ​ച്ചി​യി​ലേ​ക്കും ദി​വ​സ​വും ര​ണ്ട് സ​ർ​വി​സുകളാണ് ന​ട​ത്തു​ന്ന​ത്. മ​സ്ക​ത്തി​ൽ​നി​ന്ന് പു​ല​ർ​ച്ച മൂ​ന്നി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം പ്രാ​ദേ​ശി​ക സ​മ​യം, രാ​വി​ലെ 8.05ന്​ ​കോ​ഴി​ക്കോ​ട്ടെ​ത്തും. ഉ​ച്ച​ക്ക് 2.05ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി ഏ​ഴി​ന് കോ​ഴി​ക്കോ​ടെ​ത്തും.

പു​ല​ർ​ച്ച ര​ണ്ടി​ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 7.15നും ​കാ​ല​ത്ത് 8.25ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​ക്ക് 1.40നു​മാ​ണ് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഒ​മാ​ൻ എ​യ​ർ മി​ക​ച്ച നി​ര​ക്ക് ന​ൽ​കു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി കാ​ര​ണം ഏ​പ്രി​ൽ 19 മു​ത​ൽ 25 വ​രെ നി​ര​ക്കു​ക​ൾ കു​ത്ത​നെ ഉ​യ​രു​ന്നു​ണ്ട്. ഈ ദി​വ​സ​ങ്ങ​ളൊ​ഴി​കെ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും 44 റി​യാ​ലാ​ണ് ഒരു ഭാഗത്തേക്കുള്ള നി​ര​ക്ക്.

അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വ​ൺ​വേ നി​ര​ക്ക് 134 റി​യാ​ൽ വ​രെ വർധിക്കുന്നുണ്ട്. ഇ​തി​നു​ശേ​ഷം നി​ര​ക്ക് വീ​ണ്ടും 44 റി​യാ​ൽ ആ​കു​ന്നു. പി​ന്നീ​ട് മേ​യ് 25ഓ​ടു​കൂ​ടി​യാ​ണ് നി​ര​ക്ക് കൂടുന്നത്. കൊ​ച്ചി​യി​ലേ​ക്ക് വ​ൺ​വേ​ക്ക് 45 റി​യാ​ലാ​ണ് നി​ര​ക്ക്. എ​ന്നാ​ൽ, എ​ല്ലാ ദി​വ​സ​വും ഈ ​നി​ര​ക്ക് ലഭ്യമല്ല. വാ​രാ​ന്ത്യ​ങ്ങ​ളി​ലും മ​റ്റും നി​ര​ക്ക് മാ​റു​ന്നു​ണ്ട്. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​മാ​യ അ​ടു​ത്ത മാ​സം 19 മു​ത​ൽ 23 വ​രെ 155 റി​യാ​ൽ വ​രെ ഉ​യ​രു​ന്നു​ണ്ട്. ഒ​മാ​ൻ എ​യ​ർ നി​ര​ക്കു​ക​ൾ കു​റ​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് വലിയ അ​നു​ഗ്ര​ഹ​മാ​വു​കയാണ്.