ആഫ്രിക്കൻ മേഖലയിലെ മാർബർഗ് വൈറസ് രോഗബാധ ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നു: ഡോ. അഹമ്മദ് ബിൻ സലേം അൽ-മന്ധാരി

മസ്‌കറ്റ്: ആഫ്രിക്കൻ മേഖലയിലെ മാർബർഗ് വൈറസ് രോഗബാധ ലോകാരോഗ്യ സംഘടന സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കിഴക്ക് മെഡിറ്ററേനിയൻ മേഖലയുടെ ഡയറക്ടർ ഡോ. അഹമ്മദ് ബിൻ സലേം അൽ-മന്ധാരി അറിയിച്ചു. ഈ രോഗത്തെ ചെറുക്കുന്നതിന് ബാധിത രാജ്യങ്ങളുമായി അടുത്ത് പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടാൻസാനിയയിലും ന്യൂ ഗിനിയയിലുമാണ് മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈറസ് നിരീക്ഷണത്തിലൂടെ രോഗം പടരുന്നത് തടയാനും അപകടസാധ്യതയുള്ള രാജ്യങ്ങളെ പിന്തുണയ്ക്കാനും പദ്ധതികൾ വികസിപ്പിക്കാൻ എല്ലാവരേയും സഹായിക്കുന്നതിനുമാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നതെന്ന് ഡോക്ടർ അൽ-മന്ധാരി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.