മണ്ണിടിച്ചിൽ : ഒമാനിൽ മൂന്ന് ദിവസത്തിനുള്ളിൽ മരണമടഞ്ഞത് രണ്ടുപേർ

മസ്‌കത്ത്: നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിൽ കിണർ കുഴിക്കുന്നതിനിടെ മണൽ ഇടിഞ്ഞുവീണ് മരിച്ച ഏഷ്യൻ തൊഴിലാളിയെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പുറത്തെടുത്തു. മൂന്നു ദിവസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ അപകടം ഉണ്ടാകുന്നത്.

നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് റെസ്‌ക്യൂ ടീമുകൾ അൽ മുൻട്രെബിലെ ഒരു ഫാമിൽ കിണർ കുഴിക്കുന്നതിനിടെ ഏഷ്യൻ പൗരത്വമുള്ള രണ്ട് തൊഴിലാളികൾക്ക് മണൽ ഇടിഞ്ഞു അപകടമുണ്ടായതായി സി‌ഡി‌എ‌എ ഓൺലൈനിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏപ്രിൽ 30 ഞായറാഴ്ച, സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ ഒരു കമ്പനി അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടയിൽ മണൽ ഇടിഞ്ഞ സംഭവത്തെത്തുടർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചതായി ഡിഫൻസ്, സിവിൽ, ആംബുലൻസ് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.