വരും ദിവസങ്ങളിൽ ഒമാനിൽ താപനില ഉയരാൻ സാധ്യത

വരും ദിവസങ്ങളിൽ ഒമാനിൽ താപനില 40-കളുടെ മധ്യത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിലൂടെ അറിയിച്ചു. ശനിയാഴ്ച ഈ സീസണിലെ ഏറ്റവും ചൂടേറിയ ദിവസമാണ് രേഖപ്പെടുത്തിയത്.

സുഹാർ (440c), സഹം (430c), മസ്‌കറ്റ് (430c) തുടങ്ങിയ ചില സ്റ്റേഷനുകളിൽ പോലും രാവിലെ 10 മണിയോടെ ഉയർന്ന താപനില രേഖപ്പെടുത്തി. ഈ സ്ഥലങ്ങളിൽ മിക്കയിടത്തും 450c മുതൽ 500c വരെ താപനില ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മെറ്റ് വ്യക്തമാക്കി.

നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബതിന ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ താപനില നാൽപ്പതുകളുടെ മധ്യത്തിൽ കവിഞ്ഞേക്കാമെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം മെയ്, ജൂലൈ മാസങ്ങളിൽ വേനൽ ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് ആശങ്കയുണ്ട്, ഏഷ്യയിലെ പല രാജ്യങ്ങളും ഈ വർഷം ഉഷ്ണതരംഗങ്ങളെ നേരിടുകയാണ്.