മനുഷ്യക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്ത് റോയൽ ഒമാൻ പോലീസ്

മസ്‌കത്ത്: ഒമാനിൽ മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തെ റോയൽ ഒമാൻ പോലീസ് (ആർഒപി) തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. ഇരകളെ പ്രലോഭിപ്പിച്ച് പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികൾ ചെയ്യാൻ നിർബന്ധിച്ച് മനുഷ്യക്കടത്ത് നടത്തുന്ന അറബ് രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ആളുകളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതായി ആർഒപി പ്രസ്താവനയിലൂടെ അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ ആർഒപി പൂർത്തിയാക്കി.