ഒ​മാ​ൻ -ലി​ബി​യ സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാനൊരുങ്ങുന്നു

മ​സ്ക​ത്ത്​: ഒമാൻ സു​ൽ​ത്താ​നേ​റ്റി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ലി​ബി​യ​ൻ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ന​ജ്‌​ല മു​ഹ​മ്മ​ദ് എ​ൽ മം​ഗൂ​ഷ്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള
ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും ക്രി​യാ​ത്മ​ക സ​ഹ​ക​ര​ണ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ര​സ്പ​ര താ​ൽ​പ​ര്യം കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വ​രും ചർച്ച ചെയ്തു.
രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ളും വി​ശ​ക​ല​നം ചെ​യ്​​തു. പ​ര​സ്പ​ര നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ഇ​വ കൂ​ടു​ത​ൽ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച ചെ​യ്​​തു. റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​ള്ള ഒ​മാ​​ന്‍റെ ശ്ര​മ​ങ്ങ​ളെ​യും പ​ങ്കി​നെ​യും അ​വ​ർ അ​ഭി​ന​ന്ദി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​പ​ക്ഷ​വും നി​ര​വ​ധി കാ​ര്യ​ങ്ങ​ളും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.