ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ചർച്ച ചെയ്ത് ഒ​മാ​നും ല​ക്‌​സം​ബ​ർ​ഗും

മ​സ്‌​ക​ത്ത്: ഗ്രീ​ൻ ഹൈ​ഡ്ര​ജ​ൻ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പഠിക്കുന്നതിനായി ഒ​മാ​നും ല​ക്‌​സം​ബ​ർ​ഗും ച​ർ​ച്ച ന​ട​ത്തി. ഊ​ർ​ജ, ധാ​തു
വ​കു​പ്പ് എ​ൻ​ജി​നീ​യ​ർ സ​ലിം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി​ന്റെ നേതൃത്വത്തിലാണ് ഒ​മാ​ൻ ച​ർ​ച്ചയിൽ പങ്കെടുത്തത്.

ഊ​ർ​ജ, സ്​​പെ​ഷ​ൽ പ്ലാ​നി​ങ്​ മ​ന്ത്രി ക്ലോ​ഡ് തു​ർ​മെ​സാ​യി​രു​ന്നു ല​ക്സം​ബ​ർ​ഗി​ന്‍റെ​ ച​ർ​ച്ച​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. ഒ​മാ​നി​ലെ ഹ​രി​ത ഹൈ​ഡ്ര​ജ​ൻ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ യോ​ഗം അ​വ​ലോ​ക​നം ചെ​യ്തു.

ആ​ഗോ​ള സാ​മ്പ​ത്തി​ക കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ല​ക്സം​ബ​ർ​ഗി​ന്റെ സാ​മ്പ​ത്തി​ക​ശേ​ഷി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും ഈ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പം ന​ട​ത്താ​ൻ വി​ദേ​ശ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള സു​ൽ​ത്താ​നേ​റ്റി​ന്റെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നെ കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

ല​ക്സം​ബ​ർ​ഗി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ശൈ​ഖ് ഡോ. ​അ​ബ്ദു​ല്ല ബി​ൻ സ​ലിം അ​ൽ ഹാ​ർ​ത്തി, ഊ​ർ​ജ, ധാ​തു മ​ന്ത്രി​യെ അ​നു​ഗ​മി​ച്ച പ്ര​തി​നി​ധി സം​ഘം, ല​ക്സം​ബ​ർ​ഗി​ലെ ഊ​ർ​ജ, സ്​​പെ​ഷ​ൽ പ്ലാ​നി​ങ്​ മ​ന്ത്രാ​ല​യ​ത്തി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.