ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്കി ഒ​മാ​നും ഈ​ജി​പ്തും ക​രാ​ർ ഒ​പ്പു​വെ​ച്ചു

മ​സ്‌​ക​ത്ത്: ഇ​ര​ട്ട​നി​കു​തി ഒ​ഴി​വാ​ക്കു​ന്ന​തി​നും വ​രു​മാ​ന- മൂ​ല​ധ​ന​നി​കു​തികളുടെ വെ​ട്ടി​പ്പും ത​ട​യു​ന്ന​തി​നു​മു​ള്ള ധാ​ര​ണാ​പ​ത്ര​ത്തിൽ ഒ​മാ​നും ഈ​ജി​പ്തും ഒ​പ്പു​വെ​ച്ചു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ഈ​ജി​പ്ത്​ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ക​രാ​റി​ൽ ഒപ്പ് വെച്ചത്. ഒ​മാ​ൻ
ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലേം അ​ൽ ഹ​ബ്‌​സി​യും ഈ​ജി​പ്ത്​ ധ​ന​കാ​ര്യ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് മു​ഐ​ത്തു​മാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഒ​മാ​നി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഒ​മാ​നി-​ഈ​ജി​പ്ഷ്യ​ൻ ബി​സി​ന​സ് ഫോ​റം കൈ​റോ​യി​ൽ യോ​ഗം ചേ​ർ​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ക​സ​നം നേ​താ​ക്ക​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി ഒു​മാ​ൻ വ്യക്തമാക്കി.