ഒമാന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത്: അൽ ദഖിലിയ, അൽ ബത്തിന സൗത്ത്, അൽ ഷർഖിയ നോർത്ത്, അൽ ശർഖിയ സൗത്ത്, ദോഫാർ ഗവർണറേറ്റുകളിൽ മെയ് 24 ബുധനാഴ്ചയും മഴ തുടരുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഇന്ന് ഹജർ പർവതനിരകളുടെ ചില ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഇടയ്ക്കിടെയുള്ള മഴ, ഇടിമിന്നൽ, സജീവമായ കാറ്റിനൊപ്പം, ഉച്ചതിരിഞ്ഞ്, കിഴക്കൻ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് മഴയ്ക്കുള്ള സാധ്യതയും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഹജർ പർവതനിരകളിലും സമീപ പ്രദേശങ്ങളിലും, തെക്കൻ ഷർഖിയ, വടക്കൻ ഷർഖിയ, ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിലും സമീപ പർവതങ്ങളിലും മേഘ രൂപീകരണത്തിനും ഇടയ്ക്കിടെയുള്ള മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും സജീവമായ കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു.

മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റിനും രാത്രിയുടെ അവസാനമോ അതിരാവിലെയും അൽ ഷർഖിയ, അൽ വുസ്ത, ദോഫാർ, കിഴക്കൻ ഗവർണറേറ്റുകളുടെ ചില ഭാഗങ്ങളിൽ ചെറിയ മഴയോ മൂടൽമഞ്ഞോ ഉണ്ടാകാനുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഒമാൻ സുൽത്താനേറ്റിൽ ഇന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും ഉയർന്ന താപനില നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ അൽ-സുവൈഖിലെ വിലായത്തിൽ 45 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അൽ ദഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസിൽ 19 ഡിഗ്രിയുമാണ്.