പൈതൃക, വിനോദസഞ്ചാര മേഖലകളിലെ നവീകരണം : ധാരണാപത്രത്തിൽ ഒപ്പുവച്ചു

മസ്‌കത്ത്: ദേശീയ പൈതൃക, ടൂറിസം മേഖലകളിൽ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പൈതൃക, ടൂറിസം മന്ത്രാലയവും മൈക്രോസോഫ്റ്റ് കമ്പനിയും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു.

മികച്ച സമ്പ്രദായങ്ങളിലൂടെ പൈതൃക, ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം ലക്ഷ്യസ്ഥാനങ്ങളുടെയും അനുഭവങ്ങളുടെയും മത്സരക്ഷമത വർധിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ദൗത്യത്തിന്റെ ഭാഗമായാണ് കരാർ ഒപ്പ് വെച്ചത്.

പൈതൃക ടൂറിസം മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് ഡയറക്ടർ അബ്ദുല്ല സലിം അൽ ഹജാരിയും മൈക്രോസോഫ്റ്റ് ഒമാൻ, ബഹ്‌റൈൻ കൺട്രി മാനേജർ ഷെയ്ഖ് സെയ്ഫ് ഹിലാൽ അൽ ഹൊസ്‌നിയും ചേർന്നാണ് COMEX 2023-ൽ ധാരണാപത്രം ഒപ്പുവച്ചത്.

ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, നവീനത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ മൈക്രോസോഫ്റ്റ് ക്ലൗഡ് പ്രാപ്തമാക്കിയ സൊല്യൂഷനുകൾ സ്വീകരിക്കുന്നതിലൂടെ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പരിവർത്തന യാത്ര ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഇരു കക്ഷികളും തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തി ധാരണാപത്രം എടുത്ത് കാട്ടുന്നു. ഡിജിറ്റൽ യുഗത്തിൽ പ്രസക്തമായി തുടരുന്നതിനും അവരുടെ ഡിജിറ്റൽ പരിവർത്തന അജണ്ടകൾ നിലനിർത്തുന്നതിനുമായി മന്ത്രാലയത്തിലെ തൊഴിലാളികളുടെ നൈപുണ്യവും ധാരണാപത്രത്തിൽ ഉൾപ്പെടുന്നു.