ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് പ്രവേശന ചെലവ് കുറച്ച് യു.കെ

ഒമാനിൽ നിന്നും മറ്റ് ജി.സി.സി രാജ്യങ്ങളിൽ നിന്നുമുള്ളവർക്ക് യു.കെ യിലേക്ക് പ്രവേശിക്കുന്നതിനുള്ള ചെലവ് കുറച്ചു. ഇലക്‌ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇടിഎ) എന്ന പുതിയ പദ്ധതിയിലൂടെയാണ് യു.കെ ഇത് നടപ്പാക്കുന്നത്. ജോർദാനിൽ നിന്നുള്ള സന്ദർശകർക്കും ഇളവ് ബാധകമാണ്. മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓരോ സന്ദർശനത്തിനും 30 പൗണ്ടും ജോർദാനിൽ നിന്നുള്ള സന്ദർശകർക്ക് 100 പൗണ്ടും നൽകണമായിരുന്നു.

എന്നാൽ ഇപ്പോൾ, ഫീസ് 10 പൗണ്ടായി കുറിച്ചിരിക്കുകയാണ്. ഇപ്പോൾ ഒമാനിൽ നിന്നും മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് കൂടുതൽ ചെലവുകളില്ലാതെ രണ്ട് വർഷ കാലയളവിൽ ഒന്നിലധികം തവണ ബ്രിട്ടനിലേക്ക് പ്രവേശിക്കാൻ കഴിയും. കൂടാതെ, ബ്രിട്ടീഷ് സർക്കാർ കൊണ്ട് വന്ന പുതിയ മാറ്റങ്ങൾ മുകളിൽ പറഞ്ഞ രാജ്യങ്ങളിലെയും ജോർദാനിലെയും പൗരന്മാർക്ക് വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അവസരവും നൽകും.