ചൈനീസ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയുമായി ഒമാൻ

മസ്കത്ത്: ഒമാനിലേക്ക് ചൈനീസ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതിയുമായി പൈതൃക, ടൂറിസം മന്ത്രാലയം. ചൈനയിലെ ജനങ്ങൾക്ക് അവധിക്കാലം ആസ്വദിക്കുന്നതിനായി ഒമാനെ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സ്പെഷലിസ്റ്റ് ടൂറിസം മാർക്കറ്റിങ് കമ്പനിയെ നിയമിക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുവരെ ചൈനയിൽ നിന്ന് നിരവധി സഞ്ചാരികളായിരുന്നു സുൽത്താനേറ്റിലേക്ക് എത്തിയിരുന്നത്. ഇത് പുനരുജ്ജീവിപ്പിക്കുക എന്നതാണ് പുതിയ മാർക്കറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. 2018ൽ 44,540 ആളുകളായിരുന്നു ചൈനയിൽനിന്ന് സന്ദർശകരായി എത്തിയിരുന്നതെന്ന് മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.